Saturday, December 16, 2006

തോരാത്ത മഴയും നഷ്ടപ്പെടുന്ന സന്ധ്യകളും...

ഇവിടെ രണ്ടുവരി കുത്തിക്കുറിച്ചിട്ട് കാലം കുറച്ചായി.. പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാട്ടൊ!!
ഒരുപാട് എഴുതാന്‍ ഉണ്ട്.. എങ്കിലും അത്തരത്തില്‍ ഒരു മൂഡ് ഇല്ലായിരുന്നു എന്നു വേണം പറയാന്‍..

തോരാതെ പെയ്യുന്ന മഴ.. ഈ മണലാരണ്യത്തില്‍ ഇത്തരത്തില്‍ ഒരു പതിവില്ല എന്നു കാലം പറയുന്നു. എങ്കിലും, ഇപ്പൊ നല്ല തണുപ്പാണ്.. പുറത്തേക്കു ഇറങ്ങാം എന്ന ചിന്ത വേണ്ട..ഈ മഴ പഴയ ബാല്യകാലമാണു തിരിച്ചു തരുന്നതു.. ഓര്‍മ്മകളില്‍ നിറയുന്ന മഴക്കാലവും, മഴയത്തു സ്കൂളിലേക്കു നനഞ്ഞ് കൊണ്ട് ഓടുന്നതും ഒക്കെ..എന്തു ചെയ്യാന്‍ അല്ലെ?

ഇത്തരത്തില്‍ പെയ്യൂന്ന മഴയത്തു, സന്ധ്യാസമയത്ത് ഇരുട്ടില്‍ ദൂരത്തേക്കു കണ്ണും നട്ട് ഇരുന്നിരുന്ന ബാല്യകാലം ഇപ്പൊ വെറും സ്വപ്നം മാത്രമായി അവശേഷിക്കുന്നു..

ക്ലാസ് മേറ്റ്സ് കണ്ടിരുന്നു.. ഇപ്പോഴും, “എന്റെ കല്‍ബിലെ വെണ്ണിലാവിലെ“ പാട്ട് ആണു കേട്ടുകൊണ്ടിരിക്കുന്നത്... ഒരു രണ്ടു മൂന്ന് ദിവസത്തേക്കു ആ നഷ്ടപ്പെട്ട ഓര്‍മ്മകളില്‍ മനസ്സ് അലഞ്ഞു നടന്നു.. ഒരിക്കലും തിരിച്ചു വരാത്ത, ആ നല്ല കാലം... പത്താം ക്ലാസ് കഴിഞ്ഞു, +2 എന്ന സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അതേ രീതിയില്‍ കോളേജ് ജീവിതവും ആരംഭിച്ചപ്പൊ തോന്നാതിരുന്ന നഷ്ടബോധം ഇന്നു മനസ്സിനെ വല്ലാതെ കലുഷിതമാക്കുന്നു...

ഒരു പാട് സ്വപ്നങ്ങളും കൊച്ചു കൊച്ചു മോഹങ്ങളുമായി ദിനരാത്രങ്ങള്‍ എണ്ണിത്തീര്‍ക്കപ്പെടുകയാണു..നല്ല ഒരു നാളെ എന്റെ സ്വന്തം നാട്ടില്‍, ഞാന്‍ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്നവരുടെ കൂടെ കഴിയാം എന്നെ ഒറ്റ പ്രതീക്ഷയില്‍ വിട വാ‍ങ്ങുന്നു...

4 comments:

പ്രിയംവദ-priyamvada said...

എന്തിനെ ഇത്ര വിഷാദം ! മന്സ്സിലേ വിഷാദവും പൈയ്തു ഒഴിയട്ടേ എന്നു ആശംസിക്കുന്നു

പ്രിയംവദ-priyamvada said...

മനസിലേ വിഷാദവും കാലുഷ്യവുമെല്ലം പെയ് തു ഒഴിയട്ടേ എനൂ ആശംസിക്കുന്നു..

Gokul Vasudev said...

പ്രിയംവദക്ക്, (താങ്കളുടെ ബ്ലോഗില്‍ അഭിപ്രായപ്രകടനം നടത്താന്‍ എനിക്കു അനുവാദം ഇല്ല!)

“ഏതു ധൂസര സങ്കല്പത്തില്‍ വളര്‍ന്നാലും,
ഏതു യന്ത്രവല്ക്രുത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും..“

..... വൈലോപ്പിള്ളി.

അതേ പോലെ ലോകത്തിന്റെ ഏതു കോണില്‍ ആയാലും ആ നാടും, പ്രിയപ്പെട്ടവരും, നല്ല ഓര്‍മ്മകളും എന്നും നില നില്‍ക്കും..

ഒരിക്കലും നമ്മുടെ ഒക്കെ മനസ്സില്‍ മലയാളത്തിനു മരണമില്ല! മരിക്കാന്‍ നമ്മള്‍ അനുവദിക്കില്ല!!

പിന്നെ ആശംസയ്ക്ക് നന്ദി!

സുല്‍ |Sul said...

കാലം തരുന്നതും തിരിച്ചെടുക്കുന്നതുമായ അനുഗ്രഹങ്ങള്‍...
ഇതനുസ്യൂതം തുടരുന്ന ഒരു പ്രക്രിയയല്ലേ...
ഇതറിയാതെ,
ഓര്‍മ്മകളുടെ മണിച്ചെപ്പിള്‍ ഒളിക്കാന്‍ കൊതിക്കുന്ന മാനവഹൃദയം...
ഇന്നിന്റെ നന്മകളെ നീ കാണാതെപോകയോ?

-സുല്‍