Monday, August 28, 2006

എന്തു എഴുതണം??

കാലം അതിവേഗം കടന്നു പോവുകയാണു...അതിനനുസരിചു ജീവിതതാളവും. അറബിനാടും ഗള്‍ഫും ഒരിക്കലും എന്റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല.. എങ്കിലും മുന്‍പു പറയുകയുണ്ടായ കാലം എന്നെ ഇവിടെ എത്തിച്ചൂ എന്നു വേണം കരുതാന്‍..

ഇന്നലെ അത്തം. അത്തം പത്തോണം എന്നു പഴമക്കാര്‍ പറയുന്നതു കേട്ടിട്ടുണ്ടു. ഇവിടെ തിരക്കേറിയ ജീവിത യാത്രയില്‍ എന്തു അത്തം? എന്തു ഓണം അല്ലേ? ഏങ്കിലും, ഒരു നൊസ്റ്റാള്‍ജിക് വികാരം മനസ്സിലെവിടെയോ നീറുന്നു എന്നു പറയുംബൊള്‍ അതില്‍ അതിശയോക്തി ഒട്ടും ഇല്ലാ ട്ടോ!

നാടും വീടും വിട്ടു, സ്വന്തക്കാരെയും ബന്ധക്കാരെയും വിട്ടു ഇവിടെ ജീവിക്കുംബൊഴും, ചില ഏകാന്തവേളകളില്‍ നമ്മള്‍ തിരിച്ഛ് ഭൂതകാലത്തിലേക്കു നടന്നു കയറുകയാണു, ഡയറി എഴുത്തു ശീലമായിരുന്നു, അത് മാത്രമാണല്ലൊ കഴിഞ്ഞകാലത്തേക്കുള്ള കാല്പടികള്‍..പക്ഷെ ഇപ്പൊ കുരചു കാലമായി അതും മുടക്കം ആണു, അപൂര്‍വ്വങ്ങളായ ഡയറിക്കുറിപ്പുകള്‍ അര്‍ഥവ്യര്‍ഥങ്ങളായ ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുന്നു.

എന്തായാലും നല്ല ഒരു നാളെ സ്വപ്നം കണ്ടു കൊണ്ടു നമുക്കു ഇന്നു പിരിയാം...