Saturday, September 30, 2006

“ഹരിശ്രീഗണപതയെനമ:“ നവരാത്രിയുടെ പടിവാതിലില്‍..

വിഷ്ണുസഹസ്രനാമശ്ലോകങ്ങള്‍ മനസ്സിനെ ഭക്തിയുടെ പൂര്‍ണ്ണതയിലേക്കു കൊണ്ടു പോവുകയാണു..ഇപ്പൊ കുറച്ചു ദിവസങ്ങളായി ഈ പതിവു തുടങ്ങിയിട്ട്. കലുഷിതമായ മനസ്സിനെ ശാന്തമാക്കാനും ഭക്തിയുടെ പാരമ്യത്തില്‍ എത്തിക്കാനും ഈ ശീലം നല്ലതാണെന്നു വിവരമുള്ളവര്‍ പറഞ്ഞിട്ടുണ്ടു.ഇന്നു പൂജവയ്പ്..കുട്ടികള്‍ക്കെല്ലാര്‍ക്കും സന്തോഷം ഉണ്ടാകുന്ന ദിവസം.. ഈ രണ്ടു ദിവസമെങ്കിലും പഠിക്കാന്‍ ആരും പറയില്ലല്ലൊ. കാള കളിച്ചു നടക്കാന്‍ പറ്റിയ ദിവസങ്ങള്‍..എങ്കിലും, ഇപ്പൊ ആലോചിക്കുംബൊ അതിനെക്കാളുപരി എന്തൊക്കെയോ ആയിരുന്നു നവരാത്രി എന്നു തിരിച്ചറിയുന്നു.. തിരിച്ചറിവുകളാണല്ലോ ജീവിതം.

ഇന്നും ഓര്‍മ്മ ഉണ്ടു.. പണ്ട് ഉള്ള പുസ്തകങ്ങള് ഒക്കെ തറവാട്ടില്‍ പൂജാമുറിയില്‍ കൊണ്ടുവയ്ക്കുന്നതും, രാവിലേയും സന്ധ്യയ്ക്കും മുത്തച്ഛന്‍ പൂജ കഴുക്കുന്നതും, ഒടുവില്‍, വിജയദശമി നാളില്‍ രാവിലെ കുളിച്ച് തൊഴുതു, മുത്തച്ഛന്‍ ചൊല്ലി തരുന്ന ഹരിശ്രീഗണപതയെനമ: ഏറ്റു ചൊല്ലുന്നതും, ഒടുവില്‍, കിട്ടിയ പുസ്തകം, കുറച്ചു സമയം വായിക്കുന്നതും ഒക്കെ......

വീണ്ടും......, ഞാന്‍ ഇങ്ങനെയാണു..എന്തു പറഞ്ഞു വന്നാലും, ഒടുവില്‍ എത്തി നില്‍ക്കുക, ഒരേ പോലെ ആണു.. ക്ഷമിക്കണം കേട്ടൊ.. എന്തു ചെയ്യാന്‍? ഗോകുല്‍ എന്നും ഗോകുല്‍ തന്നെ അല്ലേ??

ഏതായാലും, എല്ലാവര്‍ക്കും., എന്റെ ഹ്ര്യദയം നിരഞ്ഞ നവരാത്രി ആശംസകള്‍ നേരുന്നു...

Friday, September 29, 2006

നക്ഷത്രങ്ങളില്ലാത്ത ആകാശവും കലുഷിതമായ മനസ്സും..

പണ്ട്, എന്റെ വീട്ടിന്റെ ടെറസ്സില്‍ പൊയി ആകാശം നോക്കി ഒരു പാടു നേരം കിടക്കാറുണ്ടായിരുന്നു. നക്ഷത്രങ്ങളെണ്ണി, കഴിഞ്ഞ കാലവും ഭാവികാലവും ഒക്കെ ചിന്തിച്ചു കൊണ്ടു വെറുതെ ഇങ്ങനെ കിടക്കും.. ഒടുവില്‍ അമ്മ വന്നു ചീത്ത പറഞ്ഞാല്‍ മാത്രം എണീറ്റു പോകും..

ഇന്നു ഇപ്പൊ ഈ മരുഭൂമിയില്‍, ആകാ‍ശം വെറുതെ നൊക്കിയപ്പൊ മരുന്നിനു പോലും ഒരു നക്ഷത്രം ഇല്ല.. അതെന്തു പറ്റി?? ഇന്നു ഹര്‍ത്താല്‍ ആണൊ? ആയിരിക്കില്ല..ഇതു കേരളം അല്ലല്ലൊ?..അപ്പൊ പിന്നെ അതിന്റെ കാരണം കണ്ടു പിടിക്കെണ്ടതു ഒരു ആവശ്യമാണ്..


കുറേ നേരം ആലോചിച്ച് മനസ്സു പുണ്ണാക്കിയതല്ലാതെ ഒരു ഉത്തരവും ലഭിച്ചില്ല..വീണ്ടും ഒരു മന്ദത മനസ്സിനെ ബാധിക്കുന്നുണ്ടൊന്നു ഒരു സംശയം..ആ കഴിഞ്ഞു പോയ നല്ല കാലത്തെ കുറിച്ച് ആലോചിച്ചാല്‍ എപ്പൊഴും മനസ്സില്‍ ഒരു വിങ്ങല്‍ ആണു.നാടും വീടും ഒക്കെ ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഇനി എപ്പൊഴാണു അങ്ങനെ ഒന്ന് ആകാശം നോക്കി കിടക്കന്‍ പറ്റുക എന്നറിയില്ലല്ലോ..


6 മാസം ഇവിടെ കടന്നു പൊയിരിക്കുന്നു..ഇനിയും രണ്ടൊ മൂന്നോ വട്ടം ഇത്തരത്തില്‍ കടന്നു പോയാല്‍ മാത്രമേ കേരളം എന്ന വികാരത്തെ വീണ്ടും ഉള്‍ക്കൊള്ളാന്‍ കഴിയൂ എന്ന തിരിച്ചറിവു വീണ്ടും മനസ്സു കലുഷിതമാക്കുന്നു....


പാവം നക്ഷത്രങ്ങള്‍.. വെറുതെ എന്തിനാ അവരെ പഴിക്കുന്നതു? ഇതൊക്കെ നമ്മുടെ ഓരൊ മനപ്രയാസങ്ങള്‍ മാത്രമല്ലേ??


ഇന്നു ഉറങ്ങാന്‍ നേരമായിന്നു തൊന്നുന്നു.കുറെ നേരമായി നിദ്രാദേവി എന്റെ പിന്നാലെ കൂടിയിട്ട്.. അപ്പൊ എല്ലാര്‍ക്കും നല്ല ഒരു വീക്കെന്റു ആശംസിക്കുന്നു.. നമുക്കു പുതിയ ഒരു വീക്കെന്റ് നാളെ തുടങ്ങുന്നു....

Tuesday, September 26, 2006

ഒരു കറുത്ത പൂച്ചയും കുറേ വിഡ്ഡിത്തങ്ങളും...


കുറച്ച് നാളുകളായി ഇവിടെ വന്നിട്ട്..അപ്പൊ ഇന്നു പറ്റിയ സമയം കിട്ടിയപ്പോള്‍ തോന്നി എന്തെങ്കിലും കുറച്ചു എഴുതണം ന്ന്..

ഇവിടെ ബഹ് റിനില്‍ നോംബ് തുടങ്ങി.. ക്ഷമിക്കണം, എല്ലാ രാജ്യങ്ങ്ലിലും തുടങ്ങി.. അപ്പൊ പിന്നെ ഭക്ഷണം പബ്ലിക് ആയി കഴിക്കാന്‍ പറ്റില്ല. ഒളിച്ചും പാത്തും ഒന്നും നമ്മള്‍ക്കു കഴിച്ചു ശീലമില്ലാത്തതിനാല്‍ ഇപ്പൊ നമുക്കും നോംബ് തന്നെ..

ചായ കുടിക്കാന്‍ പോയതാ.. അപ്പൊ അതാ ഒരു കറുത്ത പൂച്ച.. അതിനു എന്നെ വളരെ ഇഷ്ടപ്പെട്ടെന്നു തൊന്നുന്നു. ഏന്നെ ചുറ്റിപറ്റി തന്നെ നിക്കുന്നു, പോകുന്നില്ല പണ്ടാരം!! ഇനി ഇപ്പൊ വരാന്‍ പോകുന്ന വല്ല കഷ്ടപ്പാടിന്റെയും മുന്നൊടി ആണൊന്നു ആലോചിച്ചിട്ട് മനസ്സു പുണ്ണാക്കാന്‍ ആണു എന്റെ വിധി..

ഹാ അതു പറഞ്ഞു എന്തിനാ വെറുതെ സമയം കളയുന്നതു അല്ലേ? നാട്ടുവിശേഷം പറയാം ന്നു വിചാരിച്ചാ അങ്ങനെ പറയാന്‍ പറ്റിയ വിശേഷങ്ങള്‍ ഒന്നും ഇല്ല താനും.. അപ്പൊ പിന്നെ നമുക്കു നമ്മുടെ ഇഷ്ടപ്പെട്ട വിഷയത്തിലേക്കു കടക്കാം.


അപ്പൊം തിന്നു, ആശാരിച്ചിയേയും കടിച്ചു ന്നു പറഞ്ഞ പോലെ ആണു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കാര്യം.. തോറ്റ് പണ്ടാരം അടങ്ങിയാണു വെസ്റ്റിന്ഡീസില്‍ നിന്നും വന്നതു..ഇപ്പൊ വീണ്ടും തോറ്റു..അതു കൊണ്ടു ഒരു ഗുണം ഉണ്ടു കെട്ടോ.. നമ്മുടെ ഗാംഗുലിക്കു തിരിചു വരാന്‍ ഒരു അവസരം ആയല്ലോ..

ഇനി നവരാത്രിയുടെ നാളുകള്‍... പറയാന്‍ ആണെങ്കില്‍ വീണ്ടും ഒരു നൊസ്റ്റാള്‍ജിക് വികാരം മനസ്സിലേക്കു കടന്നു വരുകയാണു..എല്ലാം കഴിഞ്ഞു പോയ നല്ല ഭൂതകാലം മാത്രം.. ഇനി വീണ്ടും ആ നല്ല കാലം തിരിച്ചു വരും എന്ന ഒറ്റ പ്രതീക്ഷയില്‍ ആണു ജീവിതം ഈ മരുഭൂമിയില്‍ എണ്ണിത്തീര്‍ക്കുന്നതു..

പെട്ടന്നു ഒരു തിരിച്ചറിവു ഉണ്ടാവുകയാണു.. 6 മാസം പ്രകാശവേഗത്തില്‍ കടന്നു പോയിരിക്കുക ആണു.. ഇനിയും നാളുകള്‍ വേഗത്തില്‍ കടന്നു പോയെങ്കില്‍ വേഗം നാടു പിടിക്കാമായിരുന്നു.

ഉറക്കം വരുന്നു.. അതു കൊണ്ട് തല്‍കാലം നിര്‍ത്താം..ഇനി ഇപ്പൊ വിഡ്ഡിത്തങ്ങല്ല് ഒന്നും ഓര്‍മ്മ വരുന്നില്ല..

Wednesday, September 06, 2006

ഓണം കടന്നു പോയി... ഇനി എന്ത്??

ഓണം ആയിട്ടു ഉച്ചക്കു ശരിയായി ഭക്ഷണം പോലും കഴിക്കാന്‍ പറ്റിയില്ല...ഭയങ്കര ജോലിതിരക്കായിരുന്നു..ഇപ്പൊ അത് ആലൊചിക്കുംബൊ ഒരു നഷ്ടബോധം തൊന്നുന്നു...

ഉത്രാടവും തിരുവോണവും കഴിഞ്ഞു , അവിട്ടവും അതിന്റെ വഴിക്കു പോയി.. ഇപ്പൊ ആലോചിക്കുംബൊ ഒരു സത്യം തിരിച്ചറയുന്നു, ഞാന്‍ ഓണം ആഘോഷിക്കാന്‍ മറന്നു പോയി..
ദിനവും രാത്രിയും ഒക്കെ ഒരേ പോലെ.. ഓണം ആഘോഷിക്കാന്‍ മറന്നു പോയി എന്ന തിരിച്ചറിവ് ചെറിയ വിഷമം ഉണ്ടാക്കുന്നു. ഏങ്കിലും അതിനേക്കാള്‍ ഒക്കെ ഏറെ, ഞാന്‍ സ്നേഹിക്കുന്നവറ്ക്കും, എന്നെ സ്നേഹിക്കുന്നവറ്ക്കും ഒരു ഓണാശംസ എങ്കിലും പറയാന്‍ കഴിഞ്ഞില്ല എന്നോറ്ക്കുംബൊ വിഷമം കൂടുന്നു.

എന്തു തന്നെ ആയാലും ഈ വെയ്കിയ വേളയില്‍ എല്ലാവറ്ക്കും എന്റെ സ്നേഹം നിരഞ്ഞ ഓണാശംസകള്‍..

Friday, September 01, 2006

ഓണം ഒരു ഓര്‍മ്മ

കാലം അതിവേഗം കടന്നു പോവുകയാണ്. പൊന്നോണം കടന്ന് വരാന്‍ ഇനി അധികം ദിവസങ്ങള്‍ ഇല്ല. പഴയ കാലം ഓര്‍ക്കുംബൊള്‍ നഷ്ടബോധം തൊന്നുന്നു, എല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം.

പണ്ട് , പണ്ട് എന്നു പറഞ്ഞാ വളരെ പണ്ടൊന്നും അല്ല കെട്ടൊ..കുറച്ചു കാലം മുന്‍പ് പൂ പറിക്കാന്‍ പോയതും,കളം വരച്ച് പൂക്കളം ഒരുക്കിയതും ഒക്കെ, ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മ്മ ഉണ്ട്. പൂക്കളം ഒരുക്കി കാത്തിരിക്കും, സ്ചൂളിലെ മാഷ് വന്നു മാര്‍ക്കു ഇടും. ഒടുവില്‍ സമ്മാനവും കിട്ടും...

ഇന്നു എന്തു ഓണം? ഇന്നത്തെ കുട്ടികള്‍ക്കു ഓണം എന്നാല്‍ വെറും ഒരു അവധി ദിവസം മാത്രം. വീട്ടിലെ വ്ഡ്ഡിപ്പെട്ടിക്കു മുന്‍പില്‍ ഇരുന്നു നേരം കളയാന്‍ ഉള്ള ഒരു ദിവസം... മാത്രമല്ല, പൂക്കളം എന്നാല്‍ കടയില്‍ നിന്നു വാങ്ങി കൊണ്ടു വരുന്ന പ്ലാസ്റ്റിക് പൂവുകള്‍ കൊണ്ട് ഉള്ള ഒരു ഇന്‍സ്റ്റന്റ് പരിപാടി മാത്രം. ആ പ്ലാസ്റ്റിക് പൂവുകള്‍ എടുത്തു വയ്ക്കും, അടുത്ത കൊല്ലം വീണ്ടും ഉപയോഗിക്കാന്‍.

പാവം മാവേലി.. വെറും കൊമഡി കഥാപാത്രം ആയി ഇന്നു അദ്ദേഹം മറിക്കഴിഞ്ഞു. എന്തു ചെയ്യാന്‍? നാടോടുംബൊ നടുവേ ഓടണം എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്..

ഓണവും വിഷുവും എല്ലാം ഇന്നു മലയാളികളുടെ മനസ്സില്‍ മാത്രം ഒതുങ്ങുന്ന, പഴമക്കാരുടെ ഓര്‍മ്മകളില്‍ മാത്രം നിറയുന്ന ഭൂതകാലം മാത്രം..

അത്തരത്തിലുള്ള ഒരു കാലത്തേക്കു മടങ്ങിപ്പോകാം എന്ന അതിമോഹം ഒന്നും ഇല്ലെങ്കിലും, വെറുതെ ഒന്നു മോഹിച്ചു പോവുകയാണ്. ആ ഓര്‍മ്മകളിലേക്കു ഒന്നു മടങ്ങി പോകാന്‍ കഴിഞ്ഞെങ്കില്‍..........

എന്തായാലും എല്ലാ മലയാളികള്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍!