Friday, September 29, 2006

നക്ഷത്രങ്ങളില്ലാത്ത ആകാശവും കലുഷിതമായ മനസ്സും..

പണ്ട്, എന്റെ വീട്ടിന്റെ ടെറസ്സില്‍ പൊയി ആകാശം നോക്കി ഒരു പാടു നേരം കിടക്കാറുണ്ടായിരുന്നു. നക്ഷത്രങ്ങളെണ്ണി, കഴിഞ്ഞ കാലവും ഭാവികാലവും ഒക്കെ ചിന്തിച്ചു കൊണ്ടു വെറുതെ ഇങ്ങനെ കിടക്കും.. ഒടുവില്‍ അമ്മ വന്നു ചീത്ത പറഞ്ഞാല്‍ മാത്രം എണീറ്റു പോകും..

ഇന്നു ഇപ്പൊ ഈ മരുഭൂമിയില്‍, ആകാ‍ശം വെറുതെ നൊക്കിയപ്പൊ മരുന്നിനു പോലും ഒരു നക്ഷത്രം ഇല്ല.. അതെന്തു പറ്റി?? ഇന്നു ഹര്‍ത്താല്‍ ആണൊ? ആയിരിക്കില്ല..ഇതു കേരളം അല്ലല്ലൊ?..അപ്പൊ പിന്നെ അതിന്റെ കാരണം കണ്ടു പിടിക്കെണ്ടതു ഒരു ആവശ്യമാണ്..


കുറേ നേരം ആലോചിച്ച് മനസ്സു പുണ്ണാക്കിയതല്ലാതെ ഒരു ഉത്തരവും ലഭിച്ചില്ല..വീണ്ടും ഒരു മന്ദത മനസ്സിനെ ബാധിക്കുന്നുണ്ടൊന്നു ഒരു സംശയം..ആ കഴിഞ്ഞു പോയ നല്ല കാലത്തെ കുറിച്ച് ആലോചിച്ചാല്‍ എപ്പൊഴും മനസ്സില്‍ ഒരു വിങ്ങല്‍ ആണു.നാടും വീടും ഒക്കെ ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഇനി എപ്പൊഴാണു അങ്ങനെ ഒന്ന് ആകാശം നോക്കി കിടക്കന്‍ പറ്റുക എന്നറിയില്ലല്ലോ..


6 മാസം ഇവിടെ കടന്നു പൊയിരിക്കുന്നു..ഇനിയും രണ്ടൊ മൂന്നോ വട്ടം ഇത്തരത്തില്‍ കടന്നു പോയാല്‍ മാത്രമേ കേരളം എന്ന വികാരത്തെ വീണ്ടും ഉള്‍ക്കൊള്ളാന്‍ കഴിയൂ എന്ന തിരിച്ചറിവു വീണ്ടും മനസ്സു കലുഷിതമാക്കുന്നു....


പാവം നക്ഷത്രങ്ങള്‍.. വെറുതെ എന്തിനാ അവരെ പഴിക്കുന്നതു? ഇതൊക്കെ നമ്മുടെ ഓരൊ മനപ്രയാസങ്ങള്‍ മാത്രമല്ലേ??


ഇന്നു ഉറങ്ങാന്‍ നേരമായിന്നു തൊന്നുന്നു.കുറെ നേരമായി നിദ്രാദേവി എന്റെ പിന്നാലെ കൂടിയിട്ട്.. അപ്പൊ എല്ലാര്‍ക്കും നല്ല ഒരു വീക്കെന്റു ആശംസിക്കുന്നു.. നമുക്കു പുതിയ ഒരു വീക്കെന്റ് നാളെ തുടങ്ങുന്നു....

1 comment:

thumbi said...

NAKSHAMILLATHA RATHRIKALIL ORMMAKALIL MAYANGI KIDAKKUNNA KOOTTUKARA...NOSTALGIC FEELING UNARTHUVAN NAKSHATHRANGAL MATHRAMALLA NILAVILLATHA RATHRIKALUM MATHIYENNU MANASSILAYILLE...ORU KAVITHA POLE ENKANTHATHEYUM SNEHIKKAN PADIKKU...