Sunday, October 22, 2006

ഒരു പഴയ ഡയറിക്കുറിപ്പിലൂടെ...

ഇന്നലെ പഴയ ഒരു ഡയറി മറിച്ചു നോക്കി.. ഇപ്പോ കുറച്ചു കാലമായി എഴുതാറില്ല എങ്കിലും, ഡയറി എഴുത്ത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആണ്.. എന്റെ പഴയ ഒരു ഡയറിക്കുറിപ്പ്‍ ഇവിടെ കുറിക്കുന്നു......

2006, ഒരു തിരിഞ്ഞു നോട്ടം

Date: 29-03-2006 സമയം: 11.30PM
ബുധന്‍ കരണ്ടില്ല!

ഈ ആളിക്കത്തുന്ന മെഴുകുതിരി അതിന്റെ അന്ത്യത്തിനായി വെമ്പല്‍ കൊള്ളുന്നു. അതേ പോലെ ഞാണിന്‍‌മേല്‍ക്കളി പോലുള്ള ജീവിതം കരുപ്പിടിപ്പിക്കാന്‍ വ്യര്‍ത്ഥമായ മനുഷ്യജന്മങ്ങളും..
ഡയറിക്കുറിപ്പുകള്‍ എന്നും പുറകോട്ടുള്ള കോണിപ്പടി ആണ്, ഭൂതകാലത്തിന്റെ നടുമുറ്റത്തേക്ക് വാതില്‍ തുറന്നു തരുന്ന ഒരേ ഒരു മാര്‍ഗ്ഗം. അതുകൊണ്ടു തന്നെ അപൂര്‍ണ്ണങ്ങളായ ഡയറിക്കുറിപ്പുകള്‍ അര്‍ത്ഥവ്യര്‍ത്ഥങ്ങളായ ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുന്നു.

മുന്‍‌താളുകള്‍ മറിച്ചപ്പോള്‍ കണ്ട ഒരു വാചകം ഇവിടെ കുറിക്കട്ടെ, “ 22 വര്‍ഷത്തെ ജീവിതം എന്തു നേടി?” അതിനു മറുപടിയും, അന്നു തന്നെ കണ്ടെത്തിയെന്നതു ഒരാശ്വാസമാണ്..

“You may be somebody to the World!
But for Someone, You are the World! “
So as you are..........

ഇനി മൂന്നു ദിനരാത്രങ്ങള്‍ കൂടി കഴിഞ്ഞാല്‍ നാടു വിടാം. പുതിയ കൂടും കുടുക്കയും തേടി, ജീവിതത്തിന്റെ പുതിയ ഏടുകള്‍, സായംസന്ധ്യകള്‍, മാറുന്ന ചുറ്റുപാടുകള്‍, അങ്ങനെ അങ്ങനെ......

"I have started my career on a 20th and today is another 20th"

പെട്ടന്നു ഒരു ദിവസം ഞാന്‍ ഞാനല്ലാതായി.. പതുക്കെ പതുക്കെ അവിടെ ആരൊക്കെയോ ആയിരുന്ന എന്റെ വ്യക്തിത്വം ആരുമല്ലാതാകുന്നതു കണ്മുന്നില്‍ വ്യക്തമായി. 1.5 വര്‍ഷം ജീവിച്ച മൈസൂര്‍ എന്നും നല്ല ഒരു ഓര്‍മ്മ ആയി നില നില്‍ക്കട്ടെ!

ഞാന്‍ പോവുകയാണ്, കടല്‍ കടന്ന്, ജീവിതത്തിന്റെ പുതിയ ഓളങ്ങള്‍ ‍തേടി ഭാവി സുരക്ഷിതമാക്കാന്‍.. Bahrain, thats my destination...

ഉറക്കം കണ്ണൂകളെ വല്ലാതെ ബാധിച്ചിരിക്കുന്നു.. അപ്പൊ ശുഭരാത്രി!

2 comments:

Sands | കരിങ്കല്ല് said...

ഗോകുല്‍,

മറ്റുള്ള ബ്ലോഗുകളില്‍ നിന്ന് കുറച്ച് വ്യതസ്തമായ ബ്ലോഗ്. Good! to be frank, I liked the way you write. യാതൊരു കലര്‍പ്പും ചേര്‍ക്കാതെ ഹൃദയത്തില്‍ നിന്നു് നേരിട്ടുള്ള എഴുത്ത്.

ഒരുപക്ഷേ ഞാനും ധാരാളം ചിന്തിക്കുന്നതു് കാരണമായിരിക്കാം, I am able to understand the feelings well :)

കരിങ്കല്ല്.

PS: Try to do a proof reading to avoid the simple mistakes in spelling.

Amar said...

dude..,
looks like you forgot that change is the only thing constant in life..
but then i really admire that your blogs are different from others..
also you send me your blog link and made me to join here..you made me to wear this costume too!!!

cheers