ഇന്നലെ എന്റെ പിറന്നാളായിരുന്നു..മറന്നു പോയ ഒരു ദിവസം..പക്ഷെ ആദ്യം തന്നെ കയ്യില്‍ കിട്ടിയ ആശംസാകാര്‍ഡ് കുഞ്ഞനുജത്തിയില്‍ നിന്നും ആയിരുന്നു..
--------------------------------------------------------------------------------
ഏട്ടാ......
പിറന്നു വീണ മണ്ണില്‍ നിന്നും അകന്ന് അകലെ മണലാരണ്യത്തില്‍ കഴിയുന്ന എന്റെ പ്രീയപ്പെട്ട ഏട്ടന്റെ ഒരു പിറന്നാളു കൂടി....രാവിലെ എഴുന്നേറ്റ് കുളിച്ചു തൊഴുത് ചന്ദനക്കുറിയും തൊട്ട്, ഹോമപ്പുക കാരണം നിറഞ്ഞ കണ്ണുകളും തൊഴുകൈയുമായി നില്‍ക്കുന്ന ഏട്ടനെ ഞാന്‍ ഓര്‍ക്കുന്നു.
മുത്തച്ഛന്റെ കൈയില്‍ നിന്നും കിട്ടുന്ന ആ പ്രസാദവും, മനസ്സു നിറഞ്ഞ അനുഗ്രഹവും ഇന്നും കൂടെ ഉണ്ടാവും, എന്നും............. മുത്തച്ഛന്റെ മാത്രമല്ല! എല്ലാവരുടെയും..
എന്റെ ഏട്ടന് ഒരു പിറന്നാള്‍ ആശംസിക്കാന്‍ ഈ കാര്‍ഡിന്റെ ആവശ്യം ഒട്ടും തന്നെയില്ലെന്നറിയാം...എങ്കിലും.....
ഒരായിരമായിരം പിറന്നാള്‍ ആശംസകള്‍!!
--ഏട്ടന്റെ
കുഞ്ഞനുജത്തി.
----------------------------------------------------------------------------
ഈ ആശംസയ്ക്ക് ഒരു മറുപടി എഴുതാന്‍ എനിക്കാവില്ല! കാരണം, അതു വാക്കുകള്‍ക്കതീതമാണ്..എങ്കിലും,
Friday, February 09, 2007
Subscribe to:
Post Comments (Atom)
2 comments:
വാസുദേവ് താങ്കള്‍ ശരിക്കും ഭാഗ്യവാനാണ്. ഇങ്ങനെയൊരു കത്തെഴുതി ഏട്ടന് ആശംസ അയയ്ക്കുന്ന ഒരു കുഞ്ഞനുജത്തി ഇപ്പോഴും ഉണ്ടല്ലോ.
പിറന്നാള്‍ ആശംസകള്‍. ആയുസ്സും ആരോഗ്യവും സമാധാനവും സന്തോഷവും നേരുന്നു.
ശരിയാണ് ഗോകുല്‍.... നമ്മുടെ ആശയങ്ങളേയും , ചിന്തകളേയും വഹിച്ചുകൊണ്ടുപോകാന്‍ വാക്കുകള്‍ പലപ്പോഴും അപര്യാപ്തമാണ്. എന്നാലും കുഞ്ഞനുജത്തിയുടെ വാക്കുകളില്‍ ഏട്ടനോടുള്ള സ്നേഹവും,വിട്ടുനില്‍ക്കലിന്റെ വേദനയും ശരിക്കും പ്രതിഫലിക്കുന്നു.....
Post a Comment