
പണ്ട് , പണ്ട് എന്നു പറഞ്ഞാ വളരെ പണ്ടൊന്നും അല്ല കെട്ടൊ..കുറച്ചു കാലം മുന്‍പ് പൂ പറിക്കാന്‍ പോയതും,കളം വരച്ച് പൂക്കളം ഒരുക്കിയതും ഒക്കെ, ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മ്മ ഉണ്ട്. പൂക്കളം ഒരുക്കി കാത്തിരിക്കും, സ്ചൂളിലെ മാഷ് വന്നു മാര്‍ക്കു ഇടും. ഒടുവില്‍ സമ്മാനവും കിട്ടും...
ഇന്നു എന്തു ഓണം? ഇന്നത്തെ കുട്ടികള്‍ക്കു ഓണം എന്നാല്‍ വെറും ഒരു അവധി ദിവസം മാത്രം. വീട്ടിലെ വ്ഡ്ഡിപ്പെട്ടിക്കു മുന്‍പില്‍ ഇരുന്നു നേരം കളയാന്‍ ഉള്ള ഒരു ദിവസം... മാത്രമല്ല, പൂക്കളം എന്നാല്‍ കടയില്‍ നിന്നു വാങ്ങി കൊണ്ടു വരുന്ന പ്ലാസ്റ്റിക് പൂവുകള്‍ കൊണ്ട് ഉള്ള ഒരു ഇന്‍സ്റ്റന്റ് പരിപാടി മാത്രം. ആ പ്ലാസ്റ്റിക് പൂവുകള്‍ എടുത്തു വയ്ക്കും, അടുത്ത കൊല്ലം വീണ്ടും ഉപയോഗിക്കാന്‍.
പാവം മാവേലി.. വെറും കൊമഡി കഥാപാത്രം ആയി ഇന്നു അദ്ദേഹം മറിക്കഴിഞ്ഞു. എന്തു ചെയ്യാന്‍? നാടോടുംബൊ നടുവേ ഓടണം എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്..
ഓണവും വിഷുവും എല്ലാം ഇന്നു മലയാളികളുടെ മനസ്സില്‍ മാത്രം ഒതുങ്ങുന്ന, പഴമക്കാരുടെ ഓര്‍മ്മകളില്‍ മാത്രം നിറയുന്ന ഭൂതകാലം മാത്രം..
അത്തരത്തിലുള്ള ഒരു കാലത്തേക്കു മടങ്ങിപ്പോകാം എന്ന അതിമോഹം ഒന്നും ഇല്ലെങ്കിലും, വെറുതെ ഒന്നു മോഹിച്ചു പോവുകയാണ്. ആ ഓര്‍മ്മകളിലേക്കു ഒന്നു മടങ്ങി പോകാന്‍ കഴിഞ്ഞെങ്കില്‍..........
എന്തായാലും എല്ലാ മലയാളികള്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍!
No comments:
Post a Comment