
ഇന്നു പൂജവയ്പ്..കുട്ടികള്‍ക്കെല്ലാര്‍ക്കും സന്തോഷം ഉണ്ടാകുന്ന ദിവസം.. ഈ രണ്ടു ദിവസമെങ്കിലും പഠിക്കാന്‍ ആരും പറയില്ലല്ലൊ. കാള കളിച്ചു നടക്കാന്‍ പറ്റിയ ദിവസങ്ങള്‍..എങ്കിലും, ഇപ്പൊ ആലോചിക്കുംബൊ അതിനെക്കാളുപരി എന്തൊക്കെയോ ആയിരുന്നു നവരാത്രി എന്നു തിരിച്ചറിയുന്നു.. തിരിച്ചറിവുകളാണല്ലോ ജീവിതം.
ഇന്നും ഓര്‍മ്മ ഉണ്ടു.. പണ്ട് ഉള്ള പുസ്തകങ്ങള്‍ ഒക്കെ തറവാട്ടില്‍ പൂജാമുറിയില്‍ കൊണ്ടുവയ്ക്കുന്നതും, രാവിലേയും സന്ധ്യയ്ക്കും മുത്തച്ഛന് പൂജ കഴുക്കുന്നതും, ഒടുവില്‍, വിജയദശമി നാളില്‍ രാവിലെ കുളിച്ച് തൊഴുതു, മുത്തച്ഛന് ചൊല്ലി തരുന്ന ഹരിശ്രീഗണപതയെനമ: ഏറ്റു ചൊല്ലുന്നതും, ഒടുവില്‍, കിട്ടിയ പുസ്തകം, കുറച്ചു സമയം വായിക്കുന്നതും ഒക്കെ......വീണ്ടും......, ഞാന്‍ ഇങ്ങനെയാണു..എന്തു പറഞ്ഞു വന്നാലും, ഒടുവില്‍ എത്തി നില്ക്കുക, ഒരേ പോലെ ആണു.. ക്ഷമിക്കണം കേട്ടൊ.. എന്തു ചെയ്യാന്‍? ഗോകുല്‍ എന്നും ഗോകുല്‍ തന്നെ അല്ലേ??
ഏതായാലും, എല്ലാവര്ക്കും., എന്റെ ഹ്ര്യദയം നിരഞ്ഞ നവരാത്രി ആശംസകള്‍ നേരുന്നു...