ഇവിടെ രണ്ടുവരി കുത്തിക്കുറിച്ചിട്ട് കാലം കുറച്ചായി.. പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാട്ടൊ!!
ഒരുപാട് എഴുതാന്‍ ഉണ്ട്.. എങ്കിലും അത്തരത്തില്‍ ഒരു മൂഡ് ഇല്ലായിരുന്നു എന്നു വേണം പറയാന്‍..
തോരാതെ പെയ്യുന്ന മഴ.. ഈ മണലാരണ്യത്തില്‍ ഇത്തരത്തില്‍ ഒരു പതിവില്ല എന്നു കാലം പറയുന്നു. എങ്കിലും, ഇപ്പൊ നല്ല തണുപ്പാണ്.. പുറത്തേക്കു ഇറങ്ങാം എന്ന ചിന്ത വേണ്ട..ഈ മഴ പഴയ ബാല്യകാലമാണു തിരിച്ചു തരുന്നതു.. ഓര്‍മ്മകളില്‍ നിറയുന്ന മഴക്കാലവും, മഴയത്തു സ്കൂളിലേക്കു നനഞ്ഞ് കൊണ്ട് ഓടുന്നതും ഒക്കെ..എന്തു ചെയ്യാന്‍ അല്ലെ?
ഇത്തരത്തില്‍ പെയ്യൂന്ന മഴയത്തു, സന്ധ്യാസമയത്ത് ഇരുട്ടില്‍ ദൂരത്തേക്കു കണ്ണും നട്ട് ഇരുന്നിരുന്ന ബാല്യകാലം ഇപ്പൊ വെറും സ്വപ്നം മാത്രമായി അവശേഷിക്കുന്നു..
ക്ലാസ് മേറ്റ്സ് കണ്ടിരുന്നു.. ഇപ്പോഴും, “എന്റെ കല്ബിലെ വെണ്ണിലാവിലെ“ പാട്ട് ആണു കേട്ടുകൊണ്ടിരിക്കുന്നത്... ഒരു രണ്ടു മൂന്ന് ദിവസത്തേക്കു ആ നഷ്ടപ്പെട്ട ഓര്‍മ്മകളില്‍ മനസ്സ് അലഞ്ഞു നടന്നു.. ഒരിക്കലും തിരിച്ചു വരാത്ത, ആ നല്ല കാലം... പത്താം ക്ലാസ് കഴിഞ്ഞു, +2 എന്ന സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അതേ രീതിയില്‍ കോളേജ് ജീവിതവും ആരംഭിച്ചപ്പൊ തോന്നാതിരുന്ന നഷ്ടബോധം ഇന്നു മനസ്സിനെ വല്ലാതെ കലുഷിതമാക്കുന്നു...
ഒരു പാട് സ്വപ്നങ്ങളും കൊച്ചു കൊച്ചു മോഹങ്ങളുമായി ദിനരാത്രങ്ങള്‍ എണ്ണിത്തീര്ക്കപ്പെടുകയാണു..നല്ല ഒരു നാളെ എന്റെ സ്വന്തം നാട്ടില്‍, ഞാന്‍ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്നവരുടെ കൂടെ കഴിയാം എന്നെ ഒറ്റ പ്രതീക്ഷയില്‍ വിട വാങ്ങുന്നു...
Saturday, December 16, 2006
Thursday, November 02, 2006
ഞാന്‍ തിരിച്ചു വരുന്നു..
ഇവിടെ ജീവിതം മടുത്തിരിക്കുന്നു..എന്താണു കാരണം എന്ന് ആലോചിച്ച് കിട്ടിയ ഉത്തരം താഴെ കുറിക്കുന്നു..
ബഹറിന്‍; ഒരു വശത്ത് ഒരിക്കലും അവസാനിക്കാതെ നീണ്ടു കിടക്കുന്ന റോഡുകള്‍, അതിലൂടെ ഒരിക്കലും നില നില്‍ക്കാതെ പ്രവഹിക്കുന്ന വാഹനവ്യൂഹങ്ങള്‍..മറുവശത്ത് മാനം മുട്ടെ വളര്‍ന്നു ഇനി എങ്ങോട്ട് എന്നറിയാതെ നില കൊള്ളുന്ന കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍..
ഇനിയും നിങ്ങള്‍ക്കു കൂടുതല്‍ ഉള്ളിലോട്ട് കടന്നു ചെല്ലാന്‍ താല്പര്യമുണ്ടെങ്കില്, അതാ അവിടെ മറ്റൊരിടത്ത്, അരണ്ട നിയോണ്‍ വെളിച്ചത്തില്‍ എന്നോ നഷ്ടപ്പെട്ടു പോയ ജീവിതയാര്ഥ്യങ്ങളെ ഉള്ളിലൊതുക്കി സ്വയം വില്ക്കപ്പെടാന് തയ്യാറായി നില്ക്കുന്ന ചായം തേച്ച ജീവച്ഛവങ്ങള്‍..
ഇവിടെ ലോകത്തിന്റെ ഈ ഭാഗത്ത്, അധികം ഒന്നും നയനാനന്ദകരമായ കാഴ്ചകള്‍ നിങ്ങളെ കാത്തിരിക്കുന്നില്ല..സത്യമായും ഒരു മുരടിപ്പ് മനസ്സിനെ ബാധിച്ചിരിക്കുന്നു..
ഇന്നലെ കേരളപ്പിറവി..ഒരു SMS വന്നിരുന്നു...
“ മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്,
കൊച്ചു മലയാളമെന്നൊരു നാടുണ്ട്..”
അതെ, ആ പച്ചപ്പരവതാനി വിരിച്ച പാടങ്ങളും, മലകളും, പുഴകളും ഒക്കെ ഇന്നു ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു..ഓണവും വിഷുവും ഒക്കെ ഇന്നു വെറും ഓര്‍മകളില്‍ മാത്രം...ഞാന്‍ തിരിച്ചു വരുന്നു,, ഒരു നിമിഷത്തേക്ക് എങ്കിലും, മനസ്സു കൊണ്ട് ഞാന്‍ ആ എന്റെ നാട്ടില്‍ പോയി തിരിച്ച് വന്നിരിക്കുന്നു....
ഒരു നിമിഷം.....
അതാ ദൂരെ ഒരു ശബ്ദം കേള്‍ക്കുന്നില്ലേ?ശ്രദ്ധിച്ച് നോക്കണം, എന്നാലേ കേള്‍ക്കൂ.. നിയോണ്‍ വെളിച്ചത്തില്‍ അരങ്ങില്‍ ആടി തകര്‍ക്കുന്നവരുടെ നിശബ്ദമായ തേങ്ങലുകളാണത്...

Sunday, October 22, 2006
ഒരു പഴയ ഡയറിക്കുറിപ്പിലൂടെ...
ഇന്നലെ പഴയ ഒരു ഡയറി മറിച്ചു നോക്കി.. ഇപ്പോ കുറച്ചു കാലമായി എഴുതാറില്ല എങ്കിലും, ഡയറി എഴുത്ത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആണ്.. എന്റെ പഴയ ഒരു ഡയറിക്കുറിപ്പ് ഇവിടെ കുറിക്കുന്നു......
2006, ഒരു തിരിഞ്ഞു നോട്ടം
Date: 29-03-2006 സമയം: 11.30PM
ബുധന്‍ കരണ്ടില്ല!
ഈ ആളിക്കത്തുന്ന മെഴുകുതിരി അതിന്റെ അന്ത്യത്തിനായി വെമ്പല്‍ കൊള്ളുന്നു. അതേ പോലെ ഞാണിന്മേല്ക്കളി പോലുള്ള ജീവിതം കരുപ്പിടിപ്പിക്കാന്‍ വ്യര്‍ത്ഥമായ മനുഷ്യജന്മങ്ങളും..
ഡയറിക്കുറിപ്പുകള്‍ എന്നും പുറകോട്ടുള്ള കോണിപ്പടി ആണ്, ഭൂതകാലത്തിന്റെ നടുമുറ്റത്തേക്ക് വാതില്‍ തുറന്നു തരുന്ന ഒരേ ഒരു മാര്‍ഗ്ഗം. അതുകൊണ്ടു തന്നെ അപൂര്‍ണ്ണങ്ങളായ ഡയറിക്കുറിപ്പുകള്‍ അര്‍ത്ഥവ്യര്‍ത്ഥങ്ങളായ ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുന്നു.
മുന്‍താളുകള്‍ മറിച്ചപ്പോള്‍ കണ്ട ഒരു വാചകം ഇവിടെ കുറിക്കട്ടെ, “ 22 വര്‍ഷത്തെ ജീവിതം എന്തു നേടി?” അതിനു മറുപടിയും, അന്നു തന്നെ കണ്ടെത്തിയെന്നതു ഒരാശ്വാസമാണ്..
“You may be somebody to the World!
But for Someone, You are the World! “
So as you are..........
ഇനി മൂന്നു ദിനരാത്രങ്ങള്‍ കൂടി കഴിഞ്ഞാല്‍ നാടു വിടാം. പുതിയ കൂടും കുടുക്കയും തേടി, ജീവിതത്തിന്റെ പുതിയ ഏടുകള്‍, സായംസന്ധ്യകള്‍, മാറുന്ന ചുറ്റുപാടുകള്‍, അങ്ങനെ അങ്ങനെ......
"I have started my career on a 20th and today is another 20th"
പെട്ടന്നു ഒരു ദിവസം ഞാന്‍ ഞാനല്ലാതായി.. പതുക്കെ പതുക്കെ അവിടെ ആരൊക്കെയോ ആയിരുന്ന എന്റെ വ്യക്തിത്വം ആരുമല്ലാതാകുന്നതു കണ്മുന്നില് വ്യക്തമായി. 1.5 വര്‍ഷം ജീവിച്ച മൈസൂര്‍ എന്നും നല്ല ഒരു ഓര്‍മ്മ ആയി നില നില്ക്കട്ടെ!
ഞാന്‍ പോവുകയാണ്, കടല്‍ കടന്ന്, ജീവിതത്തിന്റെ പുതിയ ഓളങ്ങള്‍ തേടി ഭാവി സുരക്ഷിതമാക്കാന്‍.. Bahrain, thats my destination...
ഉറക്കം കണ്ണൂകളെ വല്ലാതെ ബാധിച്ചിരിക്കുന്നു.. അപ്പൊ ശുഭരാത്രി!

Friday, October 20, 2006
For the Shame of Being Alive!!
കുറച്ചു കാലമായി കാണണം എന്നു വിചാരിച്ച് നടന്ന ഒരു സിനിമ ആയിരുന്നു കഥാവശേഷന്..ഇന്നലെ അതു കണ്ടു.. അതിലെ അവസാന രംഗത്തിലെ വാചകം ആണു തലക്കെട്ട്.
കുറച്ച് കൂടുതല്‍ ചിന്തിക്കുന്നതു കൊണ്ടാകാം, മനസ്സ് കലുഷിതമായിരുന്നു.. എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി ആണു ഈ ജീവിതം എന്നു നിങ്ങള്‍ എപ്പൊഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ചിലപ്പോള്‍ നിങ്ങള്‍ക്കു ഒരു ഉത്തരം പെട്ടന്നു തരാന്‍ വിഷമം ഉണ്ടാകാം..
വെറുതെ ഓരോ മണ്ടത്തരങ്ങള്‍! അല്ലേ?? ഈ മരുഭൂമിയില്‍ ഇങ്ങനെ ജന്മനാട് എന്ന സ്വപ്നവുമായി ജീവിതം തള്ളി നീക്കുന്ന ദിനരാത്രങ്ങളില്‍ ഇങ്ങനെ ഒന്നും തോന്നിയില്ലെങ്കില്‍ ആണു അത്ഭുതം..
നാളെ ദീപാവലി.. മലയാളികള്‍ക്കു വലിയ ആഘോഷം അല്ല എങ്കിലും മറ്റുള്ള ഇടങ്ങളില്‍ അതു സന്തോഷത്തിന്റേയും, ആഘോഷങ്ങളുടേയും നാളുകള്‍.. ഇത്തരത്തിലുളള ആഘോഷ വേളകളില്‍ മറ്റുള്ളവര്‍ക്ക് ആശംസ നേരുന്ന പതിവു പണ്ടേ നിര്‍ത്തിയതാണു, എന്താണെന്നല്ലേ..അതൊക്കെ വെറും വിരസമായ സംഭാഷണശകലങ്ങള്‍ മാത്രമാണെന്നു മനസ്സിലായതു കൊണ്ടാണ്.
പരസ്പരം ആശംസകള്‍ നേര്‍ന്നാല്‍ എന്താ ഒരു ഗുണം?? ആ ഗ്രീറ്റിംഗ് കാര്‍ഡ് അയക്കുന്ന നേരത്തു പോലും, മനസ്സില്‍ ഒരു ആശംസ പോലും നേരുന്നുണ്ടാകില്ല, പലരും.. അല്ലേ? അപ്പൊ പിന്നെ വെറുതെ ഒരു കടമ ആയി അതു മാറിപ്പോകും.. അതു എന്തായാലും ആവശ്യമില്ല!
വീണ്ടും, ആ വാക്കുകള്‍ മന്സ്സില് തികട്ടി വരുകയാണു.. “ ജീവിച്ചിരിക്കാനുള്ള നാണക്കേടു കൊണ്ട് “..
അതെ, അതു കൊണ്ട് അയാള്‍ ആത്മഹത്യ ചെയ്തിരിക്കുന്നു...
പണ്ട്, ആദികവി വാല്മീകി പറഞ്ഞ വാക്കുകള്‍ ആണു ഓര്‍മ്മ വരുന്നതു,
“മാനിഷാദ, പ്രതിഷ്ഠാം ത്വ മഗമ: ശാശ്വതീ
യല്‍ ക്രൌഞ്ചമിഥുനേ മമതി കാമമോഹിതം“
ഈ വരികള്‍ മുഴുവന്‍ ശരിയാണോ എന്നു അറിയില്ല! ഓര്‍മ്മയില്‍ നിന്നെടുത്ത് കുറിച്ചതാണു, ചിലപ്പോ ചെറിയ തെറ്റുകള്‍ ഉണ്ടാകാം..ക്ഷമിക്കുക!
ആ മഹാമുനി പറഞ്ഞ പോലെ, മാനിഷാദ! അരുതു കാട്ടാളാ!!
Saturday, September 30, 2006
“ഹരിശ്രീഗണപതയെനമ:“ നവരാത്രിയുടെ പടിവാതിലില്‍..

ഇന്നു പൂജവയ്പ്..കുട്ടികള്‍ക്കെല്ലാര്‍ക്കും സന്തോഷം ഉണ്ടാകുന്ന ദിവസം.. ഈ രണ്ടു ദിവസമെങ്കിലും പഠിക്കാന്‍ ആരും പറയില്ലല്ലൊ. കാള കളിച്ചു നടക്കാന്‍ പറ്റിയ ദിവസങ്ങള്‍..എങ്കിലും, ഇപ്പൊ ആലോചിക്കുംബൊ അതിനെക്കാളുപരി എന്തൊക്കെയോ ആയിരുന്നു നവരാത്രി എന്നു തിരിച്ചറിയുന്നു.. തിരിച്ചറിവുകളാണല്ലോ ജീവിതം.
ഇന്നും ഓര്‍മ്മ ഉണ്ടു.. പണ്ട് ഉള്ള പുസ്തകങ്ങള്‍ ഒക്കെ തറവാട്ടില്‍ പൂജാമുറിയില്‍ കൊണ്ടുവയ്ക്കുന്നതും, രാവിലേയും സന്ധ്യയ്ക്കും മുത്തച്ഛന് പൂജ കഴുക്കുന്നതും, ഒടുവില്‍, വിജയദശമി നാളില്‍ രാവിലെ കുളിച്ച് തൊഴുതു, മുത്തച്ഛന് ചൊല്ലി തരുന്ന ഹരിശ്രീഗണപതയെനമ: ഏറ്റു ചൊല്ലുന്നതും, ഒടുവില്‍, കിട്ടിയ പുസ്തകം, കുറച്ചു സമയം വായിക്കുന്നതും ഒക്കെ......വീണ്ടും......, ഞാന്‍ ഇങ്ങനെയാണു..എന്തു പറഞ്ഞു വന്നാലും, ഒടുവില്‍ എത്തി നില്ക്കുക, ഒരേ പോലെ ആണു.. ക്ഷമിക്കണം കേട്ടൊ.. എന്തു ചെയ്യാന്‍? ഗോകുല്‍ എന്നും ഗോകുല്‍ തന്നെ അല്ലേ??
ഏതായാലും, എല്ലാവര്ക്കും., എന്റെ ഹ്ര്യദയം നിരഞ്ഞ നവരാത്രി ആശംസകള്‍ നേരുന്നു...
Friday, September 29, 2006
നക്ഷത്രങ്ങളില്ലാത്ത ആകാശവും കലുഷിതമായ മനസ്സും..

ഇന്നു ഇപ്പൊ ഈ മരുഭൂമിയില്‍, ആകാശം വെറുതെ നൊക്കിയപ്പൊ മരുന്നിനു പോലും ഒരു നക്ഷത്രം ഇല്ല.. അതെന്തു പറ്റി?? ഇന്നു ഹര്‍ത്താല്‍ ആണൊ? ആയിരിക്കില്ല..ഇതു കേരളം അല്ലല്ലൊ?..അപ്പൊ പിന്നെ അതിന്റെ കാരണം കണ്ടു പിടിക്കെണ്ടതു ഒരു ആവശ്യമാണ്..
കുറേ നേരം ആലോചിച്ച് മനസ്സു പുണ്ണാക്കിയതല്ലാതെ ഒരു ഉത്തരവും ലഭിച്ചില്ല..വീണ്ടും ഒരു മന്ദത മനസ്സിനെ ബാധിക്കുന്നുണ്ടൊന്നു ഒരു സംശയം..ആ കഴിഞ്ഞു പോയ നല്ല കാലത്തെ കുറിച്ച് ആലോചിച്ചാല്‍ എപ്പൊഴും മനസ്സില്‍ ഒരു വിങ്ങല്‍ ആണു.നാടും വീടും ഒക്കെ ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഇനി എപ്പൊഴാണു അങ്ങനെ ഒന്ന് ആകാശം നോക്കി കിടക്കന് പറ്റുക എന്നറിയില്ലല്ലോ..
6 മാസം ഇവിടെ കടന്നു പൊയിരിക്കുന്നു..ഇനിയും രണ്ടൊ മൂന്നോ വട്ടം ഇത്തരത്തില്‍ കടന്നു പോയാല്‍ മാത്രമേ കേരളം എന്ന വികാരത്തെ വീണ്ടും ഉള്‍ക്കൊള്ളാന്‍ കഴിയൂ എന്ന തിരിച്ചറിവു വീണ്ടും മനസ്സു കലുഷിതമാക്കുന്നു....
പാവം നക്ഷത്രങ്ങള്‍.. വെറുതെ എന്തിനാ അവരെ പഴിക്കുന്നതു? ഇതൊക്കെ നമ്മുടെ ഓരൊ മനപ്രയാസങ്ങള്‍ മാത്രമല്ലേ??
ഇന്നു ഉറങ്ങാന്‍ നേരമായിന്നു തൊന്നുന്നു.കുറെ നേരമായി നിദ്രാദേവി എന്റെ പിന്നാലെ കൂടിയിട്ട്.. അപ്പൊ എല്ലാര്ക്കും നല്ല ഒരു വീക്കെന്റു ആശംസിക്കുന്നു.. നമുക്കു പുതിയ ഒരു വീക്കെന്റ് നാളെ തുടങ്ങുന്നു....
Tuesday, September 26, 2006
ഒരു കറുത്ത പൂച്ചയും കുറേ വിഡ്ഡിത്തങ്ങളും...

കുറച്ച് നാളുകളായി ഇവിടെ വന്നിട്ട്..അപ്പൊ ഇന്നു പറ്റിയ സമയം കിട്ടിയപ്പോള്‍ തോന്നി എന്തെങ്കിലും കുറച്ചു എഴുതണം ന്ന്..
ഇവിടെ ബഹ് റിനില്‍ നോംബ് തുടങ്ങി.. ക്ഷമിക്കണം, എല്ലാ രാജ്യങ്ങ്ലിലും തുടങ്ങി.. അപ്പൊ പിന്നെ ഭക്ഷണം പബ്ലിക് ആയി കഴിക്കാന്‍ പറ്റില്ല. ഒളിച്ചും പാത്തും ഒന്നും നമ്മള്‍ക്കു കഴിച്ചു ശീലമില്ലാത്തതിനാല്‍ ഇപ്പൊ നമുക്കും നോംബ് തന്നെ..
ചായ കുടിക്കാന്‍ പോയതാ.. അപ്പൊ അതാ ഒരു കറുത്ത പൂച്ച.. അതിനു എന്നെ വളരെ ഇഷ്ടപ്പെട്ടെന്നു തൊന്നുന്നു. ഏന്നെ ചുറ്റിപറ്റി തന്നെ നിക്കുന്നു, പോകുന്നില്ല പണ്ടാരം!! ഇനി ഇപ്പൊ വരാന്‍ പോകുന്ന വല്ല കഷ്ടപ്പാടിന്റെയും മുന്നൊടി ആണൊന്നു ആലോചിച്ചിട്ട് മനസ്സു പുണ്ണാക്കാന്‍ ആണു എന്റെ വിധി..
ഹാ അതു പറഞ്ഞു എന്തിനാ വെറുതെ സമയം കളയുന്നതു അല്ലേ? നാട്ടുവിശേഷം പറയാം ന്നു വിചാരിച്ചാ അങ്ങനെ പറയാന്‍ പറ്റിയ വിശേഷങ്ങള്‍ ഒന്നും ഇല്ല താനും.. അപ്പൊ പിന്നെ നമുക്കു നമ്മുടെ ഇഷ്ടപ്പെട്ട വിഷയത്തിലേക്കു കടക്കാം.
അപ്പൊം തിന്നു, ആശാരിച്ചിയേയും കടിച്ചു ന്നു പറഞ്ഞ പോലെ ആണു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കാര്യം.. തോറ്റ് പണ്ടാരം അടങ്ങിയാണു വെസ്റ്റിന്‍ഡീസില്‍ നിന്നും വന്നതു..ഇപ്പൊ വീണ്ടും തോറ്റു..അതു കൊണ്ടു ഒരു ഗുണം ഉണ്ടു കെട്ടോ.. നമ്മുടെ ഗാംഗുലിക്കു തിരിചു വരാന്‍ ഒരു അവസരം ആയല്ലോ..
ഇനി നവരാത്രിയുടെ നാളുകള്‍... പറയാന്‍ ആണെങ്കില്‍ വീണ്ടും ഒരു നൊസ്റ്റാള്‍ജിക് വികാരം മനസ്സിലേക്കു കടന്നു വരുകയാണു..എല്ലാം കഴിഞ്ഞു പോയ നല്ല ഭൂതകാലം മാത്രം.. ഇനി വീണ്ടും ആ നല്ല കാലം തിരിച്ചു വരും എന്ന ഒറ്റ പ്രതീക്ഷയില്‍ ആണു ജീവിതം ഈ മരുഭൂമിയില്‍ എണ്ണിത്തീര്ക്കുന്നതു..
പെട്ടന്നു ഒരു തിരിച്ചറിവു ഉണ്ടാവുകയാണു.. 6 മാസം പ്രകാശവേഗത്തില്‍ കടന്നു പോയിരിക്കുക ആണു.. ഇനിയും നാളുകള്‍ വേഗത്തില്‍ കടന്നു പോയെങ്കില്‍ വേഗം നാടു പിടിക്കാമായിരുന്നു.
ഉറക്കം വരുന്നു.. അതു കൊണ്ട് തല്കാലം നിര്‍ത്താം..ഇനി ഇപ്പൊ വിഡ്ഡിത്തങ്ങല്ല് ഒന്നും ഓര്‍മ്മ വരുന്നില്ല..
Wednesday, September 06, 2006
ഓണം കടന്നു പോയി... ഇനി എന്ത്??
ഓണം ആയിട്ടു ഉച്ചക്കു ശരിയായി ഭക്ഷണം പോലും കഴിക്കാന്‍ പറ്റിയില്ല...ഭയങ്കര ജോലിതിരക്കായിരുന്നു..ഇപ്പൊ അത് ആലൊചിക്കുംബൊ ഒരു നഷ്ടബോധം തൊന്നുന്നു...
ഉത്രാടവും തിരുവോണവും കഴിഞ്ഞു , അവിട്ടവും അതിന്റെ വഴിക്കു പോയി.. ഇപ്പൊ ആലോചിക്കുംബൊ ഒരു സത്യം തിരിച്ചറയുന്നു, ഞാന്‍ ഓണം ആഘോഷിക്കാന്‍ മറന്നു പോയി..
ദിനവും രാത്രിയും ഒക്കെ ഒരേ പോലെ.. ഓണം ആഘോഷിക്കാന്‍ മറന്നു പോയി എന്ന തിരിച്ചറിവ് ചെറിയ വിഷമം ഉണ്ടാക്കുന്നു. ഏങ്കിലും അതിനേക്കാള്‍ ഒക്കെ ഏറെ, ഞാന്‍ സ്നേഹിക്കുന്നവറ്ക്കും, എന്നെ സ്നേഹിക്കുന്നവറ്ക്കും ഒരു ഓണാശംസ എങ്കിലും പറയാന്‍ കഴിഞ്ഞില്ല എന്നോറ്ക്കുംബൊ വിഷമം കൂടുന്നു.
എന്തു തന്നെ ആയാലും ഈ വെയ്കിയ വേളയില്‍ എല്ലാവറ്ക്കും എന്റെ സ്നേഹം നിരഞ്ഞ ഓണാശംസകള്‍..

Friday, September 01, 2006
ഓണം ഒരു ഓര്‍മ്മ

പണ്ട് , പണ്ട് എന്നു പറഞ്ഞാ വളരെ പണ്ടൊന്നും അല്ല കെട്ടൊ..കുറച്ചു കാലം മുന്‍പ് പൂ പറിക്കാന്‍ പോയതും,കളം വരച്ച് പൂക്കളം ഒരുക്കിയതും ഒക്കെ, ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മ്മ ഉണ്ട്. പൂക്കളം ഒരുക്കി കാത്തിരിക്കും, സ്ചൂളിലെ മാഷ് വന്നു മാര്‍ക്കു ഇടും. ഒടുവില്‍ സമ്മാനവും കിട്ടും...
ഇന്നു എന്തു ഓണം? ഇന്നത്തെ കുട്ടികള്‍ക്കു ഓണം എന്നാല്‍ വെറും ഒരു അവധി ദിവസം മാത്രം. വീട്ടിലെ വ്ഡ്ഡിപ്പെട്ടിക്കു മുന്പില് ഇരുന്നു നേരം കളയാന്‍ ഉള്ള ഒരു ദിവസം... മാത്രമല്ല, പൂക്കളം എന്നാല്‍ കടയില്‍ നിന്നു വാങ്ങി കൊണ്ടു വരുന്ന പ്ലാസ്റ്റിക് പൂവുകള്‍ കൊണ്ട് ഉള്ള ഒരു ഇന്‍സ്റ്റന്റ് പരിപാടി മാത്രം. ആ പ്ലാസ്റ്റിക് പൂവുകള്‍ എടുത്തു വയ്ക്കും, അടുത്ത കൊല്ലം വീണ്ടും ഉപയോഗിക്കാന്‍.
പാവം മാവേലി.. വെറും കൊമഡി കഥാപാത്രം ആയി ഇന്നു അദ്ദേഹം മറിക്കഴിഞ്ഞു. എന്തു ചെയ്യാന്‍? നാടോടുംബൊ നടുവേ ഓടണം എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്..
ഓണവും വിഷുവും എല്ലാം ഇന്നു മലയാളികളുടെ മനസ്സില്‍ മാത്രം ഒതുങ്ങുന്ന, പഴമക്കാരുടെ ഓര്‍മ്മകളില്‍ മാത്രം നിറയുന്ന ഭൂതകാലം മാത്രം..
അത്തരത്തിലുള്ള ഒരു കാലത്തേക്കു മടങ്ങിപ്പോകാം എന്ന അതിമോഹം ഒന്നും ഇല്ലെങ്കിലും, വെറുതെ ഒന്നു മോഹിച്ചു പോവുകയാണ്. ആ ഓര്‍മ്മകളിലേക്കു ഒന്നു മടങ്ങി പോകാന്‍ കഴിഞ്ഞെങ്കില്‍..........
എന്തായാലും എല്ലാ മലയാളികള്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍!
Monday, August 28, 2006
എന്തു എഴുതണം??
കാലം അതിവേഗം കടന്നു പോവുകയാണു...അതിനനുസരിചു ജീവിതതാളവും. അറബിനാടും ഗള്‍ഫും ഒരിക്കലും എന്റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല.. എങ്കിലും മുന്‍പു പറയുകയുണ്ടായ കാലം എന്നെ ഇവിടെ എത്തിച്ചൂ എന്നു വേണം കരുതാന്‍..
ഇന്നലെ അത്തം. അത്തം പത്തോണം എന്നു പഴമക്കാര്‍ പറയുന്നതു കേട്ടിട്ടുണ്ടു. ഇവിടെ തിരക്കേറിയ ജീവിത യാത്രയില്‍ എന്തു അത്തം? എന്തു ഓണം അല്ലേ? ഏങ്കിലും, ഒരു നൊസ്റ്റാള്‍ജിക് വികാരം മനസ്സിലെവിടെയോ നീറുന്നു എന്നു പറയുംബൊള്‍ അതില്‍ അതിശയോക്തി ഒട്ടും ഇല്ലാ ട്ടോ!
നാടും വീടും വിട്ടു, സ്വന്തക്കാരെയും ബന്ധക്കാരെയും വിട്ടു ഇവിടെ ജീവിക്കുംബൊഴും, ചില ഏകാന്തവേളകളില്‍ നമ്മള് തിരിച്ഛ് ഭൂതകാലത്തിലേക്കു നടന്നു കയറുകയാണു, ഡയറി എഴുത്തു ശീലമായിരുന്നു, അത് മാത്രമാണല്ലൊ കഴിഞ്ഞകാലത്തേക്കുള്ള കാല്പടികള്..പക്ഷെ ഇപ്പൊ കുരചു കാലമായി അതും മുടക്കം ആണു, അപൂര്‍വ്വങ്ങളായ ഡയറിക്കുറിപ്പുകള്‍ അര്ഥവ്യര്ഥങ്ങളായ ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുന്നു.
എന്തായാലും നല്ല ഒരു നാളെ സ്വപ്നം കണ്ടു കൊണ്ടു നമുക്കു ഇന്നു പിരിയാം...

Subscribe to:
Posts (Atom)